കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര വില്ലേജിൽ ഐ.ആർ.ഇയുടെ ഖനനനീക്കം ജനകീയ സമരസമിതി തടഞ്ഞു. പൊലീസ് സുരക്ഷയോടെയാണ് ഐ.ആർ.ഇ അധികൃതർ ഖനനത്തിനായി എത്തിയത്. എന്നാൽ നൂറുകണക്കിന് സ്ത്രീകളും പ്രദേശവാസികളും പ്രതിഷേധവുമായി എത്തിയതോടെ തഹസിൽദാറുടെ സാന്നിധ്യത്തിൽ സമരസമിതി നേതാക്കളുമായി ചർച്ച നടത്തുകയും ഖനനത്തിന് സ്റ്റോപ് മെമ്മോ കൊടുക്കാമെന്നും കലക്ടറുടെ ചേംബറിൽ സമരസമിതി നേതാക്കളെ ചർച്ചക്ക് ക്ഷണിക്കാമെന്നും ഉറപ്പുനൽകി.
എന്നാൽ പ്രതിഷേധവുമായെത്തിയ ജനങ്ങൾ ഐ.ആർ.ഇ.യുടെ ഖനന സാമഗ്രികളും വാഹനങ്ങളും വഴിയിൽ തടഞ്ഞതോടെ സമരസമിതി ചെയർമാൻ, ജന. കൺവീനർ, നഗരസഭ കൗൺസിലർ മഹേഷ് ജയരാജ്, എസ്. ഉത്തമൻ, ഷാജഹാൻ കുളച്ച വരമ്പ, സജി ബാബു അയനിക്കാത്തറ, മുനമ്പത്ത് ഗഫൂർ, സുരേഷ് പനക്കുളങ്ങര, ഷിലു ഭരതൻ, ഹരിദാസ്, കുഞ്ഞുമോൻ കുളച്ച, രാജു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഐ.ആർ.ഇ നടത്തുന്ന കടന്നുകയറ്റത്തിനെതിരെ വരുംനാളുകളിൽ നാട്ടുകാരെ അണിനിരത്തി ശക്തമായ തുടർസമരം തുടരുമെന്ന് സമരസമിതി ചെയർമാൻ മുനമ്പത്ത് ഷിഹാബും ജന. കൺവീനർ ജഗത് ജീവൻലാലിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.