കരുനാഗപ്പള്ളി: എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. കരുനാഗപ്പള്ളി സ്വദേശികളായ കല്ലേലിഭാഗം വില്ലേജില്‍ വേങ്ങറ മുറിയില്‍ കടവില്‍ തെക്കേതില്‍ വീട്ടില്‍ അനന്തു (25), കുന്നത്തൂര്‍ ശൂരനാട് വടക്ക് മുറിയില്‍ ചരിഞ്ഞയ്യത്ത് വീട്ടില്‍ പ്രവീണ്‍ (22), കരുനാഗപ്പള്ളി കല്ലേലിഭാഗം തൊടിയൂര്‍ അന്‍സില്‍ നിവാസില്‍ അഹിനസ് (22) എന്നിവരാണ് കൊല്ലത്തുനിന്നുള്ള എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.
ഇവരില്‍നിന്ന് 51 ഗ്രാം എം.ഡി.എം.എ പിടികൂടി. ഇടക്കുളങ്ങരയിലെ ഒരു വീട് കേന്ദ്രീകരിച്ച് ചില യുവാക്കള്‍ തമ്പടിക്കുന്നതായും പല യുവാക്കളും ബംഗളൂരു ഉള്‍പ്പെടെ ഇതരസംസ്ഥാന നഗരങ്ങളില്‍ നിരന്തരമായി യാത്ര ചെയ്യുന്നതായും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചക്കാണ് കരുനാഗപ്പള്ളി തൊടിയൂര്‍-പുലിയൂര്‍ വഞ്ചി ഭാഗത്തുനിന്ന് ഇവര്‍ പിടിയിലായത്. മൂവര്‍ സംഘം ബംഗളൂരുവിൽനിന്ന് ഒരു ലക്ഷം രൂപ കൊടുത്ത് എം.ഡി.എയുമായി നാട്ടിലെത്തി ചില്ലറ വില്‍പന നടത്തിവരുന്നതായി കണ്ടെത്തുകയും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
പിടിയിലായ പ്രവീണിന്റെ ബൈക്കില്‍നിന്ന് 25 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. എക്‌സൈസ് നടത്തിയ സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായാണ് ഈ അറസ്റ്റ് അന്യസംസ്ഥാന ബന്ധങ്ങള്‍ അടക്കമുള്ള കേസിലെ കാര്യങ്ങളെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമീഷണര്‍ വി. റോബര്‍ട്ട് അറിയിച്ചു.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. സിന്തറ്റിക് ലഹരിവസ്തുക്കള്‍ക്ക് പ്രാധാന്യം നല്‍കി തുടര്‍ന്നും ശക്തമായ റെയ്ഡുകള്‍ ഉണ്ടാകുമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ ബി. സുരേഷ് അറിയിച്ചു.
പ്രിവന്റിവ് ഓഫിസര്‍ രഘു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ശ്രീനാഥ്, അജിത്ത്, മുഹമ്മദ് കാഹിൽ ബഷീര്‍, അജീഷ് ബാബു, ജൂലിയന്‍ ക്രൂസ്, ഗോപകുമാര്‍ എന്നിവരും വനിത സി.ഇ.ഒമാരായ ഗംഗ, ശാലിനി ശശി, ഡ്രൈവര്‍ നിഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കരുനാഗപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.