തൗ​സിം

ക​രു​നാ​ഗ​പ്പ​ള്ളി: ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്കും മ​റ്റും വി​ൽ​പ​ന​ക്കാ​യി എ​ത്തി​ച്ച ഒ​രു​കോ​ടി രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി യു​വാ​വി​നെ പൊ​ലീ​സ് പി​ടി​കൂ​ടി. തൊ​ടി​യൂ​ർ വേ​ങ്ങ​ര നം​സി മ​ൻ​സി​ലിൽ തൗ​സിമാണ് (30) ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച ക​രു​നാ​ഗ​പ്പ​ള്ളി മോ​ഡ​ൽ സ്കൂ​ളി​ന് സ​മീ​പം പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ട് ലോ​റി​ക​ളി​ലാ​യി സ​വാ​ള ചാ​ക്കു​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 1,27,410 പാ​ക്കറ്റ് വി​വി​ധ ഇ​നം നി​രോ​ധി​ത പു​ക​യി​ല ഉ​ൽപ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.

പിടികൂടിയ പുകയില ഉൽപന്നങ്ങൾ

 സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ മെ​റി​ൻ ജോ​സ​ഫി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ക​രു​നാ​ഗ​പ്പ​ള്ളി എ.​സി.​പി വി.​എ​സ്. പ്ര​ദീ​പ്കു​മാ​ർ, ഇ​ൻ​സ്പെ​ക്ട​ർ വി. ​ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ സു​ജാ​ത​ൻ​പി​ള്ള, രാ​ജേ​ന്ദ്ര​ൻ, എ​സ്.​സി.​പി.​ഒ അ​നി​ൽ, സി.​പി.​ഒ​മാ​രാ​യ ര​ജീ​ഷ്, ശ്രീ​ജി​ത്ത്, സൗ​മ്യ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Youth arrested with banned tobacco products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.