....kc+kw+ke....സര്‍ക്കാര്‍ ജീവനക്കാരുടെ ജില്ല കലോത്സവം ഇന്ന്

കൊല്ലം: കേരള എന്‍.ജി.ഒ യൂനിയന്‍ ജില്ല കമ്മിറ്റിയുടെ കലാകായിക സമിതിയായ ജ്വാലയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന ജില്ലതല കലോത്സവം സർഗോത്സവം 2022 ഞായറാഴ്ച നടക്കും. പബ്ലിക് ലൈബ്രറി അങ്കണത്തിലെ സോപാനം ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന കലോത്സവം എം. മുകേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അഞ്ച് വേദികളിലായി ലളിതഗാനം, ശാസ്ത്രീയ സംഗീതം, നാടന്‍ പാട്ട്, കവിത പാരായണം, മാപ്പിളപ്പാട്ട്, നാടോടിനൃത്തം, മോണോആക്ട്, മിമിക്രി എന്നീ വ്യക്തിഗത ഇനങ്ങളില്‍ വനിതകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക മത്സരങ്ങളും തിരുവാതിര, ഒപ്പന, നാടന്‍പാട്ട് (ഗ്രൂപ്), തബല, ഓടക്കുഴല്‍, ചെണ്ട, മൃദംഗം, വയലിന്‍ (വെസ്റ്റേണ്‍), പെന്‍സില്‍ ​േഡ്രായിങ്​, പെയിന്‍റിങ്​ (ജലച്ചായം), കാര്‍ട്ടൂണ്‍ ഇനങ്ങളില്‍ പൊതുമത്സരങ്ങളുമാണ് സംഘടിപ്പിക്കുന്നത്. വിജയികള്‍ക്കുള്ള സമ്മാനദാനം എം. നൗഷാദ് എം.എല്‍.എ നിര്‍വഹിക്കും. കാപ്പാ ചുമത്തി സഞ്ചാരനിയന്ത്രണം ഏര്‍പ്പെടുത്തി കൊല്ലം: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി സഞ്ചാരനിയന്ത്രണം ഏര്‍പ്പെടുത്തി. കൊല്ലം വടക്കേവിള പോളയത്തോട് വയലില്‍ തോപ്പില്‍ പുത്തന്‍വീട്ടിൽ അരുണ്‍ദാസി​(30)നാണ് സഞ്ചാര നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ജില്ല പൊലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആര്‍. നിശാന്തിനിയാണ് ഇയാള്‍ക്ക് ആറ് മാസത്തേക്ക് സഞ്ചാര നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കൊല്ലം വെസ്റ്റ് സ്റ്റേഷനിലും നരഹത്യശ്രമത്തിന് കൊട്ടിയം സ്റ്റേഷനിലും ആക്രമിച്ച് ദേഹോപദ്രവം എല്‍പിച്ചതിന് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും കേസുകള്‍ നിലവിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.