കൊല്ലം: െറയില്‍വേ സ്റ്റേഷന് പുനര്‍ നിര്‍മ്മാണ പ്രവൃത്തികള്‍ അതിവേഗതയിലെന്ന് വിലയിരുത്തൽ. എന്‍.കെ. പ്രേമചന്ദ്രന് എം.പിയുടെ നേതൃത്വത്തിൽ റെയിൽവേയിലെ ഉയർന്ന ഉദ്യോഗസ്ഥർ ഇന്നലെ നിർമാണ പുരോഗതി വിലയിരുത്തി. പദ്ധതി സംബന്ധിച്ച് അവലോകനവും നടന്നു.
ദക്ഷിണ െറയില്‍വേയുടെ വിവിധ പദ്ധതികളില്‍ ഏറ്റവും വേഗതയില്‍ പുരോഗമിക്കുന്ന പദ്ധതിയാണ് കൊല്ലം റയില്‍വേ സ്റ്റേഷന് വികസനമെന്ന് കണ്‍സ്ട്രക്ഷന്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍ യോഗത്തെ അറിയിച്ചു. പദ്ധതിയുടെ മൂന്നിലൊന്ന് ഭാഗം പൂര്‍ത്തീകരിച്ചു. എന്‍.കെ. പ്രേമചന്ദ്രന് എം.പിയോടൊപ്പം സ്ഥലപരിശോധനയിലും ഉന്നതതലയോഗത്തിലും തിരുവനന്തപുരം അഡിഷണല്‍ ഡിവിഷണല്‍ മാനേജര്‍ എം.ആര്. വിജി, ചീഫ് എഞ്ചിനീയര്‍ കണ്‍സ്ട്രക്ഷന്‍ വിഭാഗം മുരാരിലാല്‍, കണ്‍സ്ട്രക്ഷന്‍ വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ എസ്. ചന്ദ്രുപ്രകാശ് , റൈറ്റ്സിന്റെ പ്രതിനിധി ജി.എം ആര്. കരുണാനിധി തുടങ്ങിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.