കൊട്ടാരക്കര: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് ജില്ലയിൽ സ്കൂൾ ബസുകളിൽ പ്രത്യേക പരിശോധന ആരംഭിച്ചു. സ്പീഡ് ഗവർണർ, ജി.പി.എസ്, ഫയർ എസ്റ്റിങ്യുഷർ, എമർജൻസി ഡോർ, ബ്രേക്ക്, പാർക്കിങ് ബ്രേക്ക്, ഫസ്റ്റ് എയ്ഡ് ബോക്സ്, സ്കൂൾ ബസുകളുടെ സുരക്ഷക്കുവേണ്ട കാര്യങ്ങൾ, വാഹനത്തിന്റെ രേഖകൾ, ഡ്രൈവറുടെ ലൈസൻസ്, യൂനിഫോം മുതലായവയാണ് പരിശോധിക്കുന്നത്.
പരീക്ഷ സമയമായതിനാൽ സ്കൂളുകളിലെത്തിയാണ് കൂടുതൽ പരിശോധന. ജില്ലയിലെ മുഴുവൻ സ്കൂൾ ബസുകളും വിദ്യാർഥികളെ കൊണ്ടുപോകുന്ന മറ്റ് വാഹനങ്ങളും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
കഴിഞ്ഞദിവസം നടന്ന പരിശോധനയിൽ ഇരുനൂറോളം വാഹനങ്ങൾ പരിശോധിച്ചു. രേഖകൾ ശരിയല്ലാത്തതും വാഹനത്തിന്റെ തകരാറുകൾ, യൂനിഫോം ധരിക്കാത്തത് അടക്കം അമ്പതോളം വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. ട്രാൻസ്പോർട്ട് കമീഷണറുടെ നിർദേശത്തെ തുടർന്ന് വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എച്ച്.അൻസാരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.