കൊട്ടാരക്കര: ഒരു കാലത്ത് ഗ്രാമത്തിന്റെ ജല സ്രോതസ്സായിരുന്ന പുത്തൂർ പഴവറ ചിറ (പഴയ ചിറ) സംരക്ഷണമില്ലാതെയും കടുത്ത വേനലിലും വറ്റിവരണ്ടു. പവിത്രേശ്വരം പഞ്ചായത്ത്, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലാണ് പഴവറ ചിറ സ്ഥിതിചെയ്യുന്നത്. സമീപപ്രദേശങ്ങളിൽ വീടുകളിലും ജലസ്രോതസ്സുകൾ ഈ ചിറയെ ആശ്രയിച്ചായിരുന്നു നിലനിന്നിരുന്നത്.
ചിറ വറ്റിയതോടെ കടുത്ത ജലക്ഷാമത്തിലേക്ക് എത്തിയിരിക്കുകയാണ് പ്രദേശവാസികൾ. ചിറയിൽ നിന്നുള്ള തോട് വഴി സമീപത്തെ കൃഷിസ്ഥലങ്ങളിൽ വെള്ളമെത്തിയിരുന്നു. കടുത്ത ജലക്ഷാമം കാരണം 1982 ലാണ് പവിത്രേശ്വരം പഞ്ചായത്ത് മുൻകൈയെടുത്ത് ചെറിയചിറ വിപുലീകരിച്ച് വലിയ ചിറ നിർമിച്ചത്. ഇതോടെ പ്രദേശവാസികളുടെ ജലക്ഷാമത്തിനു ഒരു പരിധിവരെ ആശ്വാസമായിരുന്നു.
കുറച്ചുവർഷങ്ങളായി അടിക്കടിയുണ്ടായ കൈയേറ്റവും മണ്ണിട്ടുനികത്തലും ചിറയെ മരണാസന്നനിലയിൽ എത്തിച്ചിരിക്കുകയാണ്. 2022 ൽ രണ്ടേകാൽ ലക്ഷം ചെലവാക്കി തൊഴിലുറപ്പ് പദ്ധതി പ്രകാരം ചിറയുടെ തോട് നവീകരണം നടത്തിയെങ്കിലും ഇപ്പോൾ കാടുമൂടി ഉണങ്ങിവരണ്ടു. 2023ൽ അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി പഴവറ നവീകരണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.