കൊട്ടാരക്കര: കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ തെരുവുനായ് ശല്യം രൂക്ഷമായതിൽ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ല. കൊട്ടാരക്കര നഗരസഭ, റെയിൽവേ മന്ത്രാലയം എന്നിവർക്ക് നാട്ടുകാർ പരാതി നൽകി. ദിവസവും നൂറുകണക്കിന് ആൾക്കാരാണ് റെയിൽവേ സ്റ്റേഷനിൽ എത്തുന്നത്.
യാത്രക്കാരെ പലരെയും തെരുവ് നായ്ക്കൾ കൂട്ടമായി ആക്രമിക്കുകയാണ്. നായ്ക്കളെ ഓടിക്കാൻ കുേറ വടികൾ അധികൃതർ വെട്ടിവെച്ചിട്ടുണ്ട്. കുട്ടികളും നായ് ഭീതിയിലാണ്. ഒന്ന്, രണ്ട് ഫ്ലാറ്റ്ഫോമുകളിലായി അമ്പേതാളം തെരുവുനായ്ക്കളാണുള്ളത്. റെയിൽവേ സ്റ്റേഷന് അറ്റത്തായി ഹോട്ടലുകളിലെ ഭക്ഷ്യവസ്തുക്കൾ തള്ളുന്നുണ്ട്. ഇതാണ് നായ്ക്കളുടെ സ്ഥിര ഭക്ഷണം.
രണ്ടുമാസം മുമ്പ് മറ്റ് തെരുവുനായ്ക്കളെ കടിച്ച പേപ്പട്ടിയെ അധികൃതർ പിടികൂടിയിരുന്നു. തെരുവുനായ്ക്കളെ പിടികൂടുന്നതിനായി കൊട്ടാരക്കര നഗരസഭ എ.ബി.സി പദ്ധതിയിൽ ലക്ഷങ്ങൾ നീക്കിവെച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.