കൊട്ടാരക്കര: സാങ്കേതിക വിദ്യാഭ്യാസത്തിന് പ്രാതിനിധ്യമുള്ള നാലാംവ്യവസായിക വിപ്ലവത്തിന്റെ നേട്ടങ്ങളെ കൈയെത്തിപ്പിടിക്കാന്‍ യുവതലമുറയെ സജ്ജരാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതിനുവേണ്ടിയാണ് നൂതനസാങ്കേതികമേഖലകളില്‍ നൈപുണ്യം നേടാനും പുതുതൊഴില്സാധ്യതകള് തുറക്കുന്നതിനുമായി ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസ്, കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ എന്നിവ വിഭാവനം ചെയ്യുന്നത് എന്നും കൊട്ടാരക്കര ഐ.എച്ച്.ആര്.ഡി കാമ്പസില്‍ സംസ്ഥാനത്തെ ആദ്യത്തെ കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന്റെയും സോഹോ കോര്‍പറേഷന്റെ ആര് ആന്‍ഡ് ഡി ലാബുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കവെ വ്യക്തമാക്കി.
3500 ചതുരശ്ര അടിയില്‍ കൊട്ടാരക്കരയില്‍ ആരംഭിച്ച പാര്‍ക്കില്‍ അഞ്ചുവര്‍ഷംകൊണ്ട് 5000 പേര്‍ക്ക് പരിശീലനം നല്‍കുകയാണ് ലക്ഷ്യം. നിര്‍മിത ബുദ്ധി, റോബോട്ടിക്സ് മേഖലകളിലാണ് ഈ കാമ്പസില്‍ പരിശീലനം നല്‍കുക. സാങ്കേതിക മേഖലയിലെ വിപ്ലവങ്ങള്‍ക്ക് യുവാക്കളുടെ പ്രതിഭയെ മാറ്റിയെടുക്കാന്‍ വേണ്ടി ഇത്തരം കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ സംസ്ഥാനത്ത് ഉടനീളം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷതവഹിച്ചു. മന്ത്രി ആര്. ബിന്ദു, ഇലക്ട്രോണിക്സ് ആന്‍ഡ് ഐ.ടി സെക്രട്ടറി രത്തന്‍ യു. ഖേല്‍കര്‍, കൊട്ടാരക്കര നഗരസഭാ ചെയര്മാന് എസ്.ആര്. രമേശ്, സോഹോ കോര്പറേഷന് സ്ഥാപകരായ ടോണി തോമസ്, ശ്രീധര്‍ വെമ്പു, ഐ.എച്ച്.ആര്.ഡി ഡയറക്ടര്‍ വി.എ. അരുണ്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.