കൊട്ടാരക്കര: നിർമാണോദ്ഘാടനം കഴിഞ്ഞ് രണ്ടരവർഷം കഴിഞ്ഞിട്ടും കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാൻഡിന്റെ നവീകരണം ആരംഭിച്ചില്ല. കരാർ റദ്ദാക്കാൻ നഗരസഭ നീക്കം. സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി ഒന്നരവർഷത്തോളമായി നിർമാണം മുടങ്ങിക്കിടന്നു.
പിന്നീട് ഇത് പരിഹരിച്ചെങ്കിലും നിർമാണം തുടരാൻ കരാറുകാരൻ തയാറായില്ലെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. നൂറിലേറെ ബസുകൾ ദിവസവും കടന്നുപോകുന്ന സ്വകാര്യ ബസ് സ്റ്റാൻഡ് പൂർണ തകർച്ചയുടെ വക്കിലാണ്.
തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതിനാൽ നേരം ഇരുട്ടിയാൽ സാമൂഹിക വിരുദ്ധരുടെ താവളമാണ്. എ. ഷാജു നഗരസഭ ചെയർമാനായിരിക്കെയാണ് 75 ലക്ഷം രൂപ ചെലവിൽ നിർമാണം ആരംഭിച്ചത്. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ.ബി. ഗണേഷ്കുമാർ എന്നിവരാണ് നിർമാണോദ്ഘാടനം നടത്തിയത്. സാങ്കേതിക കുരുക്കുകൾ മാറിയിട്ടും നിർമാണം ആരംഭിക്കാത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.