കൊട്ടിയം: പെട്രോൾ പമ്പിനടുത്ത് വിറകുകടക്ക് തീപിടിച്ചു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലൂടെ വലിയ ദുരന്തം ഒഴിവായി. ഞായറാഴ്ച ഉച്ചക്ക് മയ്യനാട് പെട്രോൾ പമ്പിന് സമീപമായിരുന്നു സംഭവം. ആക്കോലി ചേരിയിൽ കുളത്തുവയൽ വീട്ടിൽ നജുമുദ്ദീന്റെ ഉടമസ്ഥതയിലുള്ള വിറക് കടയിലാണ് തീപിടിത്തമുണ്ടായത്.
തീ പിടിച്ചയുടൻ ഓടിക്കൂടിയവർ ചേർന്ന് തീ കെടുത്താൻ ശ്രമിച്ചതിനാൽ തീ കൂടുതൽ പടരാതെ തടയാനായി. കടപ്പാക്കടയിൽനിന്ന് രണ്ട് യൂനിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് തീ പൂർണമായി കെടുത്തിയത്. കച്ചിലും വിറകും വിൽപന നടത്തുന്ന ഷെഡിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഏകദേശം 50,000 രൂപയുടെ നാശനഷ്ടം ഉണ്ടായതായി ഉടമ നജുമുദ്ദീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.