കൊട്ടിയം: ദേശീയപാതയിൽ അച്ഛന്റെയും മകളുടെയും മരണത്തിനിടയാക്കിയ അപകടത്തിന് കാരണം കെണ്ടയ്നർ ലോറിയുടെ അമിതവേഗവും അശ്രദ്ധയും. നാഗാലാൻഡ് രജിസ്‌ട്രേഷൻ വണ്ടി ഓടിച്ചിരുന്നത് ബിഹാർ സ്വദേശിയായ ഗൗരവ് കുമാർ (22) ആണ്.
പരിചയസമ്പന്നനല്ലാത്ത പ്രായം കുറഞ്ഞ ഡ്രൈവർ നാഗാലാൻഡിൽ നിന്ന് ചെന്നൈയിൽ എത്തി അവിടെ നിന്ന് തിരുവനന്തപുരത്തെ കാർ ഷോറൂമിലേക്ക് വാഹനങ്ങളുമായി പോകുകയായിരുന്നു. ചെറുകാറുകളുമായി ദിവസങ്ങൾക്ക് മുമ്പ് യാത്ര തുടങ്ങിയ ട്രെയിലർ ലോറിയിൽ സ്പീഡ് ഗേവണർ ഇല്ലായിരുന്നു.
ഒരു ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. സ്കൂൾ സമയത്ത് വലിയ വാഹനങ്ങൾ ഓടരുതെന്ന നിലവിലുള്ള നിയമം കാറ്റിൽ പറത്തി അമിത വേഗത്തിലാണ് എത്തിയത്. കുത്തനെയുള്ള മൈലക്കാട് ഇറക്കത്ത് നൂറുകണക്കിന് അപകടങ്ങളിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞിട്ടുള്ളത്.
ദേശീയപാത മറികടന്ന് ബൈക്ക് നേരായ ദിശയിലാണ് ഓടിച്ചുപോകുന്നത് എന്ന് ദൃക്സാക്ഷി മൊഴികളും സി.സി.ടി.വി ദൃശ്യങ്ങളും ഉണ്ട്. മുന്നിൽ സഞ്ചരിച്ച ബൈക്ക് സുരക്ഷിതമായി സൈഡിലേക്ക് മാറുന്നതിനായി വേഗം കുറച്ചപ്പോൾ ട്രെയിലർ ലോറി ഡ്രൈവർക്ക് വാഹനം നിയന്ത്രിക്കാനായില്ല.
ഇതാണ് അപകടത്തിൽ കലാശിച്ചത്. അപകട സമയം ലോറിയുടെ സ്പീഡ് ഗേവണർ പ്രവർത്തനരഹിതമായിരുന്നു. അപകടം നടന്നിട്ടും ലോറി ഡ്രൈവർക്ക് സ്പീഡ് നിയന്ത്രിക്കാൻ കഴിയാതെ വാഹനം നിർത്തിയത് അരകിലോമീറ്റർ കഴിഞ്ഞ് മൈലക്കാട് കയറ്റം കയറി വാഹനം റോഡിന്റെ വലതുവശത്ത് നിന്നു മാറ്റി തെക്ക് വശത്താണ്.
അതുകൊണ്ടുതന്നെ ട്രെയിലർ അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികളും സി.സി.ടി.വി കാമറകളും വ്യക്തമാക്കുന്നു. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് െപാലീസ് കേസെടുത്തത്. രാത്രി ഉറക്കമൊഴിഞ്ഞ് വാഹനം ഓടിച്ചിരുന്നതായി ഡ്രൈവർ മൊഴി നൽകിയിട്ടുണ്ട്. റോഡുകളിൽ ട്രാഫിക് നിയന്ത്രണത്തിന് പൊലീസ് ഉണ്ടായിരുന്നിട്ടും ട്രെയിലർ ലോറി തടയാൻ കൂട്ടാക്കിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.