ലഹരിക്കടിമയായ യുവാവ് ആക്രമണം നടത്തി

കൊട്ടിയം: ലഹരിക്കടിമയായ യുവാവ് ഉമയനല്ലൂർ കോവുചിറയിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാർ അടിച്ചുതകർത്ത ശേഷം അടുത്തുള്ള കോളനിയിലെത്തി യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. കോവൂർ വിളയിൽ സനൂജയുടെ കാറാണ് തകർത്തത്.

മങ്ങാട്ടുവിള കോളനിയിൽ ബിനുവാണ് ആക്രമണത്തിനിരയായത്. ചുറ്റിക െവച്ച് അടിച്ചുപരിക്കേൽപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടും പ്രതിയെ പിടികൂടാൻ തയാറായില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

Tags:    
News Summary - An intoxicated young man attacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.