ഭിന്നശേഷിക്കാരിയെ കടത്തിയ കേസിൽ പിടിയിൽ

കൊട്ടിയം: ഭിന്നശേഷിക്കാരിയെ വീടി​െൻറ രണ്ടാം നിലയിൽനിന്ന്​ കടത്തിക്കൊണ്ടുപോയ കേസിൽ 42 കാരനായ തൊടുപുഴ സ്വദേശിയെ പിടികൂടി.

തൊടുപുഴ കുംഭക്കല്ല് ഇടവെട്ടി ആലുങ്കൽ റഷീദിനെയാണ് (42) കൊട്ടിയം പൊലീസ്​ അറസ്​റ്റ്​ ചെയ്തത്. മൂവാറ്റുപുഴ നിർമല കോളജിനടുത്തുള്ള വീട്ടിൽനിന്നാണ്​ യുവതിയെയടക്കം പിടികൂടിയത്. കൊല്ലത്ത് കോടതിയിൽ ഹാജരാക്കിയശേഷം യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടു.മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട ഇരുവരും മൂന്നുവർഷമായി അടുപ്പത്തിലായിരുന്നെന്ന്​ പൊലീസ്​ പറയുന്നു.

വ്യാഴാഴ്ച പുലർച്ച വീടി​െൻറ മുകൾനിലയിൽ കയറിയശേഷം യുവതിയെ എടുത്ത് താഴെയെത്തിച്ച് ബൈക്കിൽ കടത്തിക്കൊണ്ടുപോകുകയായിരുന്നു. പിറ്റേന്നാണ്​ യുവതിയെ കാണാതായവിവരം അറിയുന്നത്. യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.

Tags:    
News Summary - Arrested in trafficking case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.