കൊട്ടിയം: മുഖത്തല ചെറിയേലയിൽ മാരകായുധങ്ങളുമായി എത്തിയ സംഘം ഗൃഹപ്രവേശം നടത്താനിരുന്ന വീട് ഉൾപ്പെടെ രണ്ട് വീടുകൾ അടിച്ചു തകർത്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. വ്യാഴാഴ്ച രാത്രിയിലാണ് ലക്ഷംവീട് ഷീല ഭവനിൽ ഷീലയുടെ വീടാക്രമിച്ച സംഘം വീടിന് മുന്നിൽ പാർക്ക് ചെയ്ത ഇരുചക്ര വാഹനം കത്തിച്ചത്.
സമീപത്തുള്ള കൊന്നംകോട് മേലതിൽ സുരേഷ് എന്നയാളെയും ആക്രമിച്ചു. ഇയാൾ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. ഗൃഹപ്രവേശം നടത്താനിരുന്ന സുരേഷിന്റെ വീട് അടിച്ചു തകർത്തു.
കുറച്ചുദിവസമായി ഇവിടെ സംഘർഷം നിലനിൽക്കുന്നുണ്ടായിരുന്നു. സംഘർഷത്തെ തുടർന്ന് ബുധനാഴ്ച ചെറിയേലയിലുള്ള ഒരു യുവാവിന് കുത്തേറ്റു. തുടർന്നുണ്ടായ സംഘർഷങ്ങളാണ് വലിയ അക്രമത്തിൽ കലാശിച്ചത്. കുത്തിയ യുവാവിനെ മറ്റ് യുവാക്കൾ വെള്ളിയാഴ്ച വൈകീട്ട് മർദിച്ചതായി പറയുന്നു.
ഇതിന്റെ വൈരാഗ്യത്തിലാണ് വ്യാഴാഴ്ച രാത്രി വീടുകയറിയുള്ള ആക്രമണം ഉണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്. പരിസരവാസികൾക്ക് പുറത്തേക്കിറങ്ങാൻ കഴിയാത്ത വിധത്തിലാണ് മാരകായുധങ്ങളുമായി സംഘം ആക്രമണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തതായി വിവരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.