കൊട്ടിയം: ആദിച്ചനല്ലൂർ ഗവ. ഹോമിയോ ആശുപത്രിക്ക് സമീപം കക്കൂസ് മാലിന്യം തള്ളിയത് പ്രതിഷേധത്തിന് കാരണമാക്കി. മാലിന്യം തള്ളിയ സാമൂഹികവിരുദ്ധരെ കണ്ടെത്താന്‍ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി, സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി. ഹരികുമാര്‍, രഞ്ജുലാല്‍, മുന്‍ പഞ്ചായത്ത് അംഗങ്ങളായ മധുസൂദനന്, പൊതുപ്രവര്‍ത്തകരായ ജോർജ്, ശ്രീലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
സമീപത്ത് ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ കാമറ പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതേതുടര്‍ന്ന് ചാത്തന്നൂര്‍ പൊലീസെത്തി പ്രതിഷേധക്കാരുമായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാബിനു, സെക്രട്ടറി സ്റ്റീഫന്‍ എന്നിവരുമായും ചര്‍ച്ച നടത്തി. നിരീക്ഷണകാമറ ഉടന്‍ പ്രവര്ത്തനക്ഷമമാക്കാമെന്ന ഉറപ്പിന്മേല് പ്രതിഷേധം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.