അഭിഷേക്, ദിലീപ്കുമാർ
കൊട്ടിയം: ബൈക്ക് മോഷ്ടിച്ച് പൊളിച്ചുവിറ്റവർ പിടിയിൽ. തൃക്കോവിൽവട്ടം നടുവിലക്കര ആലുംമൂട് മഠത്തിൽവിള വീട്ടിൽ എസ്. അഭിഷേക് (19), മുഖത്തല ദീപു ഭവനിൽ ടി. ദിലീപ്കുമാർ (56) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 30ന് പുലർച്ച വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന ചെറിയേല സ്വദേശിയായ ഷാനവാസിെൻറ ബൈക്കാണ് ഇവർ മോഷ്ടിച്ചത്. വാഹനത്തിെൻറ നമ്പർ പ്ലേറ്റ് ഇളക്കിയശേഷം അടുത്ത ദിവസം ചെറിയേലയിൽ ആക്രിക്കച്ചവടം നടത്തുന്ന ദിലീപ്കുമാറിന് നൽകി.
2500 രൂപ നൽകി വാങ്ങിയ ബൈക്ക് ആക്രിക്കടയുടെ പിറകുവശത്തെ ഒഴിഞ്ഞ സ്ഥലത്തുെവച്ച് പൊളിക്കുകയായിരുന്നു. സി.സി ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അഭിഷേക് പൊലീസ് പിടിയിലായി. തുടർന്നാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്.
കൊട്ടിയം പൊലീസ് ഇൻസ്പെക്ടർ എം.സി. ജിംസ്റ്റലിെൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സുജിത്ത് ബി. നായർ, എസ്. ഷിഹാസ്, അബ്ദുൽ റഹിം, സി.പി.ഒമാരായ രഞ്ജിത്, സാം ജി. ജോൺ, ഷൈൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.