കൊട്ടിയം: വാഹനം വിൽക്കാനെന്ന വ്യാജേനയെത്തി പണവുമായി മുങ്ങിയയാൾ പൊലീസ് പിടിയിൽ. ഇരവിപുരം കൂട്ടിക്കട, അൽത്താഫ് മൻസിലിൽ അൽത്താഫാണ് (25) കൊട്ടിയം പൊലീസിന്‍റെ പിടിയിലായത്.
പ്രതി വാഹനം വിൽക്കാനെന്ന വ്യാജേന സമൂഹമാധ്യമത്തിൽ പരസ്യം നൽകുകയും ഫൈസൽ എന്നയാളുമായി ഫോണിൽ ബന്ധപ്പെടുകയുമായിരുന്നു. 13ന് രാത്രിയിൽ ബൈക്കിലെത്തിയ പ്രതി ഫൈസലിനേയും കൂട്ടി കൊട്ടിയത്തുള്ള ഗുരുമന്ദിരത്തിന് സമീപമുള്ള ഇടറോഡിൽ എത്തിച്ചു. വാഹനം കണ്ട് ഇഷ്ടപ്പെട്ട ഫൈസൽ 40,000 രൂപ പണമായി നൽകി. പണം കൈപ്പറ്റിയ പ്രതി ഇയാളെ ചവിട്ടി തറയിലിട്ട് വാഹനവുമായി കടന്നുകളയുകയായിരുന്നു. തുടർന്ന് ഫൈസലിന്‍റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത കൊട്ടിയം പൊലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊട്ടിയം പൊലീസ് ഇൻസ്പെക്ടർ പി. വിനോദിന്‍റെ നേതൃത്വത്തിൽ എസ്.ഐ മാരായ സുജിത്ത് പി. നായർ, ഷാരുൺ, സുനിൽകുമാർ, സലീം, ഗിരീഷ്, സി.പി.ഒ ഷെമീർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.