കൊട്ടിയം: മയ്യനാട് താന്നിയിൽ പരവൂർ കായലിന്റെ ഓളപ്പരപ്പില്‍ ഇനി തുഴയെറിഞ്ഞ് രസിക്കാം. മയ്യനാട് താന്നി ബീച്ചിന് എതിർവശമുള്ള ഹാംപ്റ്റൺ പാർക്കിൽ കുട്ടവഞ്ചി സവാരിക്ക് തുടക്കമായി. എം. നൗഷാദ് എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തംഗം സന്ധ്യ ബിജു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം എസ്. സെൽവി റസ്റ്ററാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജവാബ് റഹ്മാൻ, വാർഡ് മെംബർ ലീന ലോറൻസ്, കെ.എസ്. ചന്ദ്രബാബു, എസ്. അനിൽകുമാർ, ബിജു ജയചന്ദ്രൻ, യേശുദാസൻ, സുനിൽകുമാർ, ശിവകുമാർ സെൽവരാജ്, വി. സാബു എന്നിവർ സംസാരിച്ചു. എട്ട് കുട്ടവഞ്ചികളാണ് പദ്ധതിക്കായി സജ്ജീകരിച്ചിട്ടുള്ളത്.
ലൈഫ് ജാക്കറ്റ് ഉൾപ്പെടെ സുരക്ഷ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. താന്നി ബീച്ചിൽ എത്തുന്നവർക്കും കുട്ടവഞ്ചി സവാരിക്ക് എത്തുന്നവർക്കുമായി മുളംകുടിലുകളും പ്രകൃതി സൗഹൃദ ഭക്ഷണശാലകളും ഹോ സ്റ്റേയും സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.