കൊട്ടിയം: ദേശീയപാതയിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ച് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഉമയനല്ലൂരിൽ വെള്ളിയാഴ്ച രാത്രി 9.45 ഓടെയാണ് സംഭവം. ഓവർടേക്ക് ചെയ്യുന്നതിനിടയിൽ കാറുകൾ കൂട്ടിമുട്ടുകയായിരുന്നു. കാറുകളിലുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു.
കൊട്ടിയം പൊലീസിന്‍റെയും കൺട്രോൾ റൂം പൊലീസിന്‍റെയും നേതൃത്വത്തിൽ കാറുകൾ റോഡിൽ നിന്ന് മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. അപകടത്തിൽപെട്ട ഒരു കാറിൽ നിന്ന് പുകയുയർന്നതോടെ അഗ്നിശമനസേനയെയും വിവരമറിയിച്ചു. കടപ്പാക്കടയിൽ നിന്ന് അഗ്നിശമന യൂനിറ്റ് സ്ഥലത്തെത്തി അത്യാഹിതം ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.