വധശ്രമക്കേസിൽ അറസ്​റ്റിലായ ഷാജി

വധശ്രമക്കേസിലെ പ്രതി 24 വർഷത്തിനുശേഷം അറസ്​റ്റിൽ

കൊട്ടിയം: വീട്ടിൽ അതിക്രമിച്ചുകയറി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ 24 വർഷത്തിനുശേഷം കൊട്ടിയം പൊലീസ് പിടികൂടി. മയ്യനാട് മുക്കം ആനച്ചഴികത്ത് ഷാജി (48) ആണ് അറസ്​റ്റിലായത്.

1996 ലായിരുന്നു കേസിനാസ്പദമായ സംഭവം. മുക്കം സ്വദേശി നൗഷാദിെൻറ വീട്ടിൽ അതിക്രമിച്ചുകയറി വെട്ടി ക്കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് അറസ്​റ്റ്​. അക്രമത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ കോടതി അറസ്​റ്റ്​ വാറൻറ്​ പുറപ്പെടുവിച്ചിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ജില്ല ​െപാലീസ് മേധാവിയുടെ സ്പെഷൽ ഡ്രൈവിെൻറ ഭാഗമായാണ് അറസ്​റ്റ്​.

ചാത്തന്നൂർ എ.സി.പി ഷൈനു തോമസ്, കണ്ണനല്ലൂർ പൊലീസ് ഇൻസ്പെക്ടർ യു.പി. വിപിൻകുമാർ, കൊട്ടിയം എസ്.ഐമാരായ സുജിത് ജി. നായർ, പ്രവീൺ, പ്ര​േബഷനറി എസ്.ഐ ശിവപ്രസാദ്, സി.പി.ഒമാരായ സുഭാഷ്, സൂരജ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. സെഷൻസ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.