വധശ്രമക്കേസിലെ പ്രതി 24 വർഷത്തിനുശേഷം അറസ്റ്റിൽ
text_fieldsകൊട്ടിയം: വീട്ടിൽ അതിക്രമിച്ചുകയറി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ 24 വർഷത്തിനുശേഷം കൊട്ടിയം പൊലീസ് പിടികൂടി. മയ്യനാട് മുക്കം ആനച്ചഴികത്ത് ഷാജി (48) ആണ് അറസ്റ്റിലായത്.
1996 ലായിരുന്നു കേസിനാസ്പദമായ സംഭവം. മുക്കം സ്വദേശി നൗഷാദിെൻറ വീട്ടിൽ അതിക്രമിച്ചുകയറി വെട്ടി ക്കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് അറസ്റ്റ്. അക്രമത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ജില്ല െപാലീസ് മേധാവിയുടെ സ്പെഷൽ ഡ്രൈവിെൻറ ഭാഗമായാണ് അറസ്റ്റ്.
ചാത്തന്നൂർ എ.സി.പി ഷൈനു തോമസ്, കണ്ണനല്ലൂർ പൊലീസ് ഇൻസ്പെക്ടർ യു.പി. വിപിൻകുമാർ, കൊട്ടിയം എസ്.ഐമാരായ സുജിത് ജി. നായർ, പ്രവീൺ, പ്രേബഷനറി എസ്.ഐ ശിവപ്രസാദ്, സി.പി.ഒമാരായ സുഭാഷ്, സൂരജ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. സെഷൻസ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.