കൊട്ടിയം: കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മത്സ്യം വളർത്തുകേന്ദ്രങ്ങളിൽനിന്ന് മത്സ്യങ്ങൾ കായലിലേക്ക് ഒഴുകിപ്പോയതോടെ, കർഷകരുടെ ജീവിതം വഴിമുട്ടി. മഴ കുറഞ്ഞതിനെ തുടർന്ന് ചെറുമത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിത്തുടങ്ങി.
കൊഞ്ച്, കരീമിൻ എന്നിവ കൃഷി ചെയ്തിരുന്ന പാടങ്ങളിൽ ഒരു മത്സ്യം പോലും ഇല്ലാത്ത അവസ്ഥയാണുള്ളത്. കൊട്ടിയം ഒറ്റപ്ലാമൂട്ടിൽ അടുത്ത മാസം വിളവെടുക്കാനിരുന്ന കൊട്ടിയം സ്വദേശി അബ്ദുൽ ഖാദറിെൻറ കരിമീൻ വളർത്തുകേന്ദ്രത്തിൽ ഇപ്പോൾ പൊടിമീൻ പോലും ഇല്ല.
സ്വകാര്യ ഫാമുകളിൽ നിന്ന് വാങ്ങിയതിനാൽ ഫിഷറീസ് വകുപ്പും കൈമലർത്തുകയാണ്. ആദിച്ചനല്ലൂർ, ചിറക്കര പഞ്ചായത്തുകളിൽ കോടികളുടെ നഷ്ടമാണ് ഉണ്ടായത്. കൊട്ടിയം ഒറ്റപ്ലാമൂട്, പുല്ലിച്ചിറ ഭാഗങ്ങളിൽ അമ്പതോളം കർഷകരുടെ ചെമ്മീനാണ് ബണ്ടുകൾ പൊട്ടി കായലിലേക്ക് ഒലിച്ചുപോയത്. തങ്ങൾക്ക് നഷ്ടപരിഹാരം ലഭ്യമാകാൻ നടപടി ഉണ്ടാകണമെന്ന ആവശ്യമാണ് ഇവർക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.