കൊട്ടിയം: നട്ടെല്ല് തകരാറിലായ വീട്ടമ്മ ചികിത്സാസഹായം തേടുന്നു. മേവറം മണ്ണാണിക്കുളം ബിസ്മി മൻസിലിൽ എ. ഷൈലജയാണ് ചികിത്സാചെലവുകൾക്കായി സഹായം തേടുന്നത്. ഭർത്താവ് ഹാഷിമിെൻറ ഇരുകണ്ണുകൾക്കും കാഴ്ചയില്ല. കൂലിപ്പണിക്കാരനായ ഏക മകെൻറ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്.
മാതാവ് അസുഖബാധിതയായതോടെ മകന് ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിലാണ് ചികിത്സ. ഇവർക്ക് സ്വന്തമായി വീടോ സ്ഥലമോ ഇല്ല.
ഏതാനും വർഷം മുമ്പ് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. ഇപ്പോൾ വീണ്ടും അടിയന്തരശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ആഴ്ചതോറും ചികിത്സക്കായി ആശുപത്രിയിൽ പോകുന്നതിന് നല്ലൊരു തുക ചെലവാകുന്നുണ്ട്. ശസ്ത്രക്രിയക്കായി അഞ്ചുലക്ഷം രൂപ ഉടൻ കണ്ടെത്തേണ്ട അവസ്ഥയാണുള്ളത്.
നാട്ടുകാരും അയൽക്കാരും മറ്റും നൽകിയ സഹായം കൊണ്ടാണ് ഇതുവരെ ചികിത്സകൾ നടത്തിയത്. ഇപ്പോൾ ആശുപത്രിയിൽ പോകാൻ പോലും പണമില്ലാത്ത സ്ഥിതിയാണ്.
സുമനസ്സുകൾ സഹായവുമായെത്തുമെന്ന പ്രതീക്ഷയിൽ കേരള ഗ്രാമീൺ ബാങ്കിെൻറ കൊട്ടിയം ശാഖയിൽ ഇവരുടെ പേരിൽ 40577 1010 67172 എന്ന നമ്പറിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ്. KLGB0040577. ഫോൺ: 7025985542.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.