കൊട്ടിയം: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം തടവിലാക്കി. 2019 മുതൽ കൊല്ലം സിറ്റിയിലെ ഇരവിപുരം, കൊട്ടിയം പൊലീസ് സ്റ്റേഷനുകളിലും കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻറി നർക്കോട്ടിക് പരിധിയിലുമായി നിരവധി കേസുകളിൽ പ്രതിയായ മയ്യനാട് കുണ്ടുംകുളം വയലിൽ പുത്തൻവീട്ടിൽ റഫീക്ക് (28) ആണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്ത് ആറുമാസത്തേക്ക് കരുതൽ തടങ്കലിലാക്കിയത്.
2019 മുതൽ 2022 വരെ റിപ്പോർട്ട് ചെയ്ത എട്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണ് റഫീക്ക്. വ്യക്തികൾക്ക് നേരെയുള്ള കൈയേറ്റം, അതിക്രമം, നിരോധിത മയക്കുമരുന്ന് വിൽപന, കഠിന ദേഹോപദ്രവമേൽപിക്കൽ, ഭീഷണിപ്പെടുത്തൽ, വധശ്രമം തുടങ്ങിയ കേസുകളാണ് ഇയാൾക്കെതിരെയുള്ളത്.
കൊടുംകുറ്റവാളികൾക്കെതിരെ കാപ്പ ചുമത്തുന്നതിന്റെ ഭാഗമായി സിറ്റി പൊലീസ് മേധാവി മെറിൻ ജോസഫ് കലക്ടറും ജില്ല മജിസ്ട്രേറ്റും കൂടിയായ അഫ്സാന പർവീണിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആറുമാസത്തെ കരുതൽ തടങ്കലിന് ഉത്തരവായത്. ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.