കൊട്ടിയം: ലൈഫ് മിഷന് ഭൂമി വാങ്ങുന്നതിെൻറ പേരിൽ ആദിച്ചനല്ലൂർ പഞ്ചായത്തിൽ വൻ അഴിമതിയും ക്രമക്കേടും നടക്കുന്നതായി ആരോപിച്ച് യു.ഡി.എഫ്. കുമ്മല്ലൂരിലെ ഭരണകക്ഷി നേതാവിെൻറ ഭൂമിയാണ് ലൈഫ് മിഷെൻറ പേരിൽ വാങ്ങുന്നതെന്ന് അവർ ആരോപിക്കുന്നു.
ആർക്കും വേണ്ടാത്ത ഭൂമിയാണ് ഇല്ലാത്ത വിലയിട്ട് പകൽകൊള്ള നടത്തുന്നത്. ഒരു സെൻറിന് നിലവിൽ നിശ്ചയിച്ചിരിക്കുന്ന തുക എൻപതിനായിരം ആണ്. ഈ വസ്തുവിന് സമീപം സെൻറിന് 15000 രൂപയിൽ താഴെയേ ഉള്ളൂ എന്നാണ് യു.ഡി.എഫ് അവകാശപ്പെടുന്നത്.യു.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ കൊട്ടിയം സാജൻ ഈ വിഷയം പഞ്ചായത്ത് കമ്മിറ്റിയിൽ അവതരിപ്പിച്ചു.
ലക്ഷക്കണക്കിന് രൂപയുടെ അഴിമതി ആണ് നടക്കാൻ പോകുന്നത് എന്ന് യു.ഡി.എഫ് ആദിച്ചനല്ലൂർ മണ്ഡലം കമ്മിറ്റി ആരോപിച്ചു.യു.ഡി.എഫ് ചെയർമാൻ സജി സാമുവേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ചിറയത്ത് ശ്രീലാൽ, കൊട്ടിയം സാജൻ, എ. രാജീവ്, പ്ലാക്കാട് ടിങ്കു, രാധാകൃഷ്ണൻ, സുൽഫിക്കർ സലാം, ശ്യാം മോഹൻ, സിജു പി. വർഗീസ്, കുമ്മല്ലൂർ അനിൽകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.