കൊട്ടിയം: യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മലപ്പുറം സ്വദേശി അറസ്റ്റിൽ. കരുവാരക്കുണ്ട് കുട്ടത്തി പട്ടിക്കാടൻ ഹൗസിൽ എ. അൻസാരിയാണ് (49) കൊട്ടിയം പൊലീസിെൻറ പിടിയിലായത്. വിവാഹനിശ്ചയം കഴിഞ്ഞ യുവതി ബന്ധുവിെൻറ വീട്ടിൽ നിന്ന സമയത്താണ് ഇയാൾ അടുപ്പം സ്ഥാപിച്ചത്. യുവതി സ്വന്തം വീട്ടിൽ സർട്ടിഫിക്കറ്റും മറ്റും എടുക്കാൻ പോയപ്പോൾ കൂടെപ്പോയ അൻസാരി അവിടെവച്ച് പീഡിപ്പിക്കുകയായിരുന്നു. മടങ്ങി ബന്ധു വീട്ടിലെത്തിയശേഷവും പലതവണ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കി.
വിവാഹശേഷം യുവതിക്ക് ഭർതൃവീട്ടിൽെവച്ച് ശാരീരിക അവശതകൾ ഉണ്ടാകുകയും പരിശോധനയിൽ ഗർഭിണിയാണെന്ന് കണ്ടെത്തുകയുമായിരുന്നു. ഗർഭസ്ഥ ശിശുവിെൻറ പ്രായവ്യത്യാസം ശ്രദ്ധയിൽപെട്ട ഭർത്താവും ബന്ധുക്കളും ചേർന്ന് യുവതിയെ തിരികെ അവരുടെ വീട്ടിലെത്തിച്ചു.
യുവതിയുടെ ബന്ധുക്കളുമായി നല്ല ബന്ധത്തിലായിരുന്ന പ്രതിയുടെ സ്വാധീനത്തിൽ ഗർഭച്ഛിദ്രവും നടത്തി. ഗർഭത്തിെൻറ ഉത്തരവാദിത്തം ഇയാൾ ബന്ധുവായ മറ്റൊരു യുവാവിൽ ചുമത്താൻ ശ്രമം നടത്തിയപ്പോഴാണ് യുവതി ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
ഒന്നിലധികം വിവാഹം കഴിച്ച അൻസാരി കഴിഞ്ഞ ജനുവരിമുതൽ കൊട്ടിയത്ത് താമസിച്ചുവരികയാണ്. ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറിെൻറ നേതൃത്വത്തിൽ കൊട്ടിയം ഇൻസ്പെക്ടർ എം.സി. ജിംസ്റ്റൽ, സബ് ഇൻസ്പെക്ടർമാരായ സുജിത്ത് ബി. നായർ, ഷിഹാസ്, അനൂപ്, ജയചന്ദ്രൻ, അബ്ദുൽ റഹിം, പി.കെ. അഷ്ടമൻ, എ.എസ്.ഐ സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.