കൊട്ടിയം: വീടിന് സമീപത്തിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ ആക്രമിച്ചയാള്‍ പിടിയില്‍. കൊട്ടിയം ആദിച്ചനല്ലൂര്‍ സനോജ് ഭവനത്തില്‍ സജുവാണ് (34) കൊട്ടിയം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം കൊട്ടിയം പ്രതിഭ ലൈബ്രറിക്ക് സമീപം സജുവിന്റെ വീടിനോട് ചേര്‍ന്ന് കൊട്ടിയം ഒറ്റപ്ലാമൂട് സ്വദേശിയായ ലാലുവും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിക്കുകയും സജു ഇത് ചോദ്യംചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് സജു ലാലുവിനെ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തില്‍ ലാലുവിന്റെ തലയോട്ടിക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റു. ലാലുവിന്റെ മകന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കൊട്ടിയം പൊലീസ് സജുവിനെ പിടികൂടുകയായിരുന്നു.
മുമ്പ് നരഹത്യാശ്രമം, സ്ത്രീകള്‍ക്ക് നേരെയുള്ള കൈയേറ്റം, അടിപിടി, അക്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സജു. കൊട്ടിയം പൊലീസ് ഇന്‍സ്പെക്ടര്‍ വിനോദിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സുജിത്ത് ജി. നായര്‍, ഷിഹാസ്, സലീം എ.എസ്.ഐ സുനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.