കൊട്ടിയം: ആദിച്ചനല്ലൂർ പഞ്ചായത്തിൽ അഞ്ചാം വാർഡിനോട് ചേർന്നുള്ള കായലിൽ ചളിയെടുപ്പ് സജീവമായിട്ടും പൊലീസ്, റവന്യൂവകുപ്പുകൾ മൗനത്തിൽ. രാപകൽ വ്യത്യാസമില്ലാതെ ടൺകണക്കിന് ചളിയാണ് കടത്തുന്നത്. നെടുമ്പന പഞ്ചായത്തിലെ കുണ്ടുമണിനോട് ചേർന്നുകിടക്കുന്ന കായലിന്റെ ഈ ഭാഗം ആദിച്ചനല്ലൂർ വില്ലേജിന്റെയും തഴുത്തല വില്ലേജിന്റെയും അതിർത്തികൾ പങ്കിടുന്നു.
കായലിന്റെ പരിസരപ്രദേശങ്ങളിൽ നിരവധി നിർധന കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരിൽ മിക്കവരുടെയും പുരയിടങ്ങൾ ഇതിനകം കായലിലേക്ക് ഇടിഞ്ഞമർന്നു. പുരയിടങ്ങളിൽ നിന്നിരുന്ന കായ്ഫലമുള്ള തെങ്ങുകളും മരങ്ങളും കായലിൽ അകപ്പെട്ടു. മിക്ക വീടുകളുടെയും ഭിത്തി പൊട്ടി കേടുപാടുകൾ സംഭവിച്ചു. നിരവധി പരാതികൾ ബന്ധപ്പെട്ട അധികാരികൾക്ക് നൽകിയിരുന്നു. ചളിയെടുപ്പിനെതിരെ മുമ്പ് പല തവണ അധികൃതർ നടപടികൾ എടുത്തെങ്കിലും ഇപ്പോൾ മൗനം പാലിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.