കൊട്ടിയം: ഉത്സവ കാലമായതോടെ ചൈനീസ് പടക്കങ്ങളുടെ മറവിൽ കരിമരുന്ന് പ്രയോഗം വ്യാപകമായി. പണ്ട് മത്സര കമ്പങ്ങൾക്ക് ഉപയോഗിച്ചിരുന്ന അമിട്ടുകളും മറ്റും വീണ്ടും ഉപയോഗിച്ചു തുടങ്ങിയതായാണ് വിവരം. ചൈനീസ് പടക്കമെന്ന പേരിലാണ് നിരോധിത കരിമരുന്ന് പ്രയോഗം നടക്കുന്നത്.
പുറ്റിങ്ങൽ ദുരന്തത്തിനു ശേഷം കമ്പം നിരോധിച്ചിരുന്നു. ഇപ്പോൾ വലിയ കമ്പങ്ങൾ പോലെയാണ് പലയിടത്തും വെടിക്കെട്ടുകൾ നടക്കുന്നത്. പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ പരിശോധനകൾ ഉണ്ടാകാത്തതിനാലാണ് ചൈനീസ് പേരിൽ ആഘോഷ സ്ഥലങ്ങളിൽ കമ്പങ്ങൾ തുടങ്ങിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.