കൊട്ടിയം: പുനർനിർമാണം നടക്കുന്ന ദേശീയ പാതയിലെ പൊടിശല്യത്തിന് ഒരു പരിഹാരവുമില്ല. നിർമാണം നടക്കുന്ന സ്ഥലങ്ങളിലും മണ്ണ് എടുക്കുന്ന സ്ഥലങ്ങളിലും വെള്ളം തളിക്കാത്തതിനെ തുടർന്നാണ് പൊടി ഉയരുന്നത്.
റോഡാകെ പൊടിപടലങ്ങൾ ഉയരുന്നത് വാഹനയാത്രക്കാർക്ക് ദുരിതമായി. മേവറത്തിനടുത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ടോറസ് ലോറികളിലേക്ക് കയറ്റുമ്പോഴാണ് റോഡ് പൊടി കൊണ്ടു മൂടുന്നത്.
ലോറികളിൽ മണ്ണ് കൊണ്ടു പോകുമ്പോൾ പൊടി ഉയരാതിരിക്കാൻ മറച്ചുവേണം കൊണ്ടുപോകാനെന്ന നിയമം പാലിക്കാറില്ല. റോഡ് മണ്ണിട്ട് ഉയർത്തുന്ന ഭാഗങ്ങളിൽ വെള്ളം തളിക്കുന്നതിനാവശ്യമായ നടപടി കരാർ കമ്പനി അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന ആവശ്യമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.