കൊട്ടിയം: ശ്രീ മണികണ്ഠെൻറ കുഞ്ഞു ക്യാബിൻ ശരവണനും ശിവശക്തിക്കും വീട് തന്നെയാണ്. ആയിരത്തോളം കിലോമീറ്ററുകൾ താണ്ടി ജീവിതത്തിെൻറ രണ്ടറ്റം മുട്ടിക്കാനുള്ള ലക്ഷ്യവുമായി 'പായുന്ന' അവർക്ക് സ്വന്തമല്ലെങ്കിലും ശ്രീ മണികണ്ഠൻ എന്ന ലോറി എല്ലാമെല്ലാം എന്ന് പറയുന്നതാകും കൂടുതൽ ശരി. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് സവാള ലോഡുമേന്തി തങ്ങളുടെ മനസ്സിനൊപ്പം കുതിക്കുന്ന ലോറിയിൽ ഇൗ തമിഴ്നാടൻ ദമ്പതികൾ ജീവിതം കരുപ്പിടിപ്പിക്കുന്നതിന് അന്യോന്യം താങ്ങും തണലുമാണ്.
മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ നിന്ന് കൊല്ലം ഉമയനല്ലൂരിലേക്ക് സവാളയുമായെത്തിയ ശ്രീ മണികണ്ഠൻ എന്ന ലോറിയിലെ ഡ്രൈവറും ക്ലീനറുമായി മാറി മാറി തൊഴിലെടുക്കുന്ന തമിഴ്നാട് സ്വദേശികളായ ദമ്പതികളാണ് ശരവണനും ശിവശക്തിയും. ലക്ഷ്യസ്ഥാനത്തെത്തിയാൽ ടാർപ്പോളിൻ അഴിച്ചു കൊടുക്കുന്നതും സവാള ഇറക്കാൻ സഹായിക്കുന്നതും ഇവർ ഒരുമിച്ചാണ്. ഓട്ടത്തിനിടയിൽ കാബിനുള്ളിൽ ഭക്ഷണം പാകം ചെയ്യുന്നത് ശിവശക്തിയാണ്. ശരവണൻ ഭക്ഷണം കഴിക്കുമ്പോഴും, ക്ഷീണം തോന്നുമ്പോഴും ഡ്രൈവർ റോളണിഞ്ഞ് കാബിനിലേക്ക് ശിവശക്തി കയറും.
തമിഴ്നാട്ടിലെ സേലം ശംഖഗിരി സ്വദേശികളായ ഇവർ നാലുദിവസം മുമ്പാണ് അഹമ്മദ് നഗറിൽ നിന്ന് പുറപ്പെട്ടത്. 1500 കിലോമീറ്ററുകൾ മാറിമാറി ഓടിച്ച് ശനിയാഴ്ചയാണ് ഇവർ സവാള ലോഡുമായി ഉമയനല്ലൂരിൽ എത്തിയത്. ആദ്യമായാണ് ഇവിടെ എത്തുന്നത്. സവാള മൊത്തവ്യാപാരിയായ ഉമയനല്ലൂർ റാഫിക്ക് വേണ്ടിയാണ് ഇവർ ലോഡുമായെത്തിയത്. മാസം മൂന്നുതവണ ലോഡുമായി ഇവർ കേരളത്തിലേക്ക് വരാറുണ്ട്. നാട്ടിൽ ബന്ധുക്കൾക്കൊപ്പമാണ് ഇവരുടെ മകൾ താമസിക്കുന്നത്. കോവിഡ് കാലമായതിനാൽ രണ്ടുപേരും വാക്സിൻ എടുത്തിട്ടാണ് ലോഡുമായി പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.