കൊട്ടിയം: പ്രാഥമികാരോഗ്യകേന്ദ്രത്തിൽനിന്ന് പ്രതിരോധ കുത്തിവെെപ്പടുത്ത ഒന്നരവയസ്സുകാരെൻറ കാലിന് തകരാർ സംഭവിച്ചതായി പരാതി. സ്ഥാനം മാറി കുത്തിവെച്ചതാണ് ഇതിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
മുഖത്തല കിഴവൂർ മിൻഹാദ് മൻസിലിൽ ഷഫീക്ക് - മുഹ്സീന ദമ്പതികളുടെ മകനായ മുഹമ്മദ് ഹംദാൻ (ഒന്നര) ആണ് വേദന മൂലം കാല് നിലത്തുതൊടാനാകാതെ മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
കഴിഞ്ഞ ഒന്നിനാണ് തൃക്കോവിൽവട്ടം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കുട്ടിക്ക് ഒന്നര വയസ്സാകുമ്പോൾ എടുക്കേണ്ട കുത്തിവെപ്പ് നടത്തിയത്. കാലിെൻറ മുട്ടിന് മുകളിൽ എടുക്കേണ്ട കുത്തിവെപ്പ് എടുത്തത് കാൽമുട്ടിലായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. വീട്ടിലെത്തിയപ്പോൾ കുട്ടി കാൽനിലത്തു തൊടാതെ അസഹ്യവേദന പ്രകടിപ്പിച്ചു.
നാലുദിവസം മലമൂത്ര വിസർജനവും നടത്തിയില്ല. തുടർന്ന് അയത്തിലുള്ള സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധന നടത്തുകയും കാലിൽ ബാേൻറജ് ഇടുകയുമായിരുന്നു. വിവരം ആശാ വർക്കറെയും പ്രാഥമികാരോഗ്യം അധികൃതരെയും അറിയിച്ചെങ്കിലും നടപടി ഒന്നുമുണ്ടായില്ല. കാലിെൻറ വേദന മാറാത്തതിനെത്തുടർന്ന്, മേവറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ നടത്തിയ സ്കാനിങ്ങിൽ കാലിൽ നീർക്കെട്ടാണെന്ന് കണ്ടെത്തുകയും ചെയ്തു.
കുട്ടി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. കുത്തിവെപ്പ് നടത്തിയ നഴ്സിനെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കൾ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, കലക്ടർ, ഡി.എം.ഒ, കണ്ണനല്ലൂർ പൊലീസ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.