കൊട്ടിയം: ഇരട്ടപ്പേര് വിളിച്ചതിന് യുവാവിനെയും ഭാര്യയെയും ആക്രമിച്ചയാൾ പൊലീസ് പിടിയിലായി. കിഴവൂർ അജീന മൻസിലിൽ ജാഫർ (43) ആണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്. വീടിന് സമീപം താമസിക്കുന്ന യുവാവ് ഇയാളെ ഇരട്ടപ്പേര് വിളിച്ച് കളിയാക്കാൻ ശ്രമിച്ചതാണ് പ്രതിയെ പ്രകോപിതനാക്കിയത്.
29ന് രാത്രിയാണ് സംഭവം. ഇരട്ടപ്പേര് വിളിച്ചതിൽ പ്രകോപിതനായി യുവാവിന്റെ വീട്ടുവളപ്പിലേക്ക് അതിക്രമിച്ച് കയറി മർദിക്കുകയായിരുന്നു. യുവാവിന്റെ തല ഭിത്തിയിൽ ഇടിപ്പിച്ചു. തടയാൻ എത്തിയ ഭാര്യെയയും ഇയാൾ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മർദിക്കുകയും ചെയ്തു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊട്ടിയം െപാലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.