കൊട്ടിയം: യുവാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിലായി. തഴുത്തല പുതുച്ചിറ തൊടിയിൽ പുത്തൻ വീട്ടിൽ ഷൈൻ (30), തഴുത്തല കുന്നുംപുറത്ത് വീട്ടിൽ രഞ്ജിത്ത് (32) എന്നിവരാണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്.
തഴുത്തല സ്വദേശിയായ അനന്തുവിന്റെ സുഹൃത്തായ അഖിലും ഷൈനും തമ്മിലുണ്ടായ വാക്കേറ്റത്തിൽ അനന്തു അഖിലിന്റെ പക്ഷം ചേർന്നതിലുള്ള വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്. കഴിഞ്ഞ 16 ന് രാത്രിയിൽ മുഖത്തലയിലെ ഹോളോ ബ്രിക്സ് സ്ഥാപനത്തിനു സമീപം നിന്നിരുന്ന അനന്തുവിനെ ഷൈൻ വാൾ കൊണ്ട് വെട്ടുകയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെ മർദിക്കുകയുമായിരുന്നു. ആക്രമണത്തെ തുടർന്ന് അനന്തുവിന്റെ കാലിന് ആഴത്തിലുള്ള മുറിവും അസ്ഥിക്ക് പൊട്ടലും സംഭവിച്ചു.
കൊട്ടിയം പൊലീസിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികൾ ഇരുവരും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതാണെന്ന് പൊലീസ് അറിയിച്ചു. കൊട്ടിയം എസ്.ഐമാരായ സുജിത്ത് ജി. നായർ, ഷിഹാസ്, സി.പി.ഒ സന്തോഷ് ലാൽ, പ്രശാന്ത്, അരുൺ ദേവ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.