കൊട്ടിയം: ഇ.എസ്.ഐ ഡിസ്പെൻസറിയുടെയും വാട്ടർ അതോറിറ്റി ഓഫിസിന്റെയും മുന്നിൽ ദേശീയ പാതക്കായി നിർമിക്കുന്ന റോഡിൽ കക്കൂസ് മാലിന്യമൊഴിച്ചത് കൊട്ടിയം ഇ.എസ്.ഐ ജങ്ഷനിലും പരിസരത്തും ദുർഗന്ധം തീർത്തു. ചൊവ്വാഴ്ച രാവിലെ പ്രദേശമാകെ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കക്കൂസ് മാലിന്യമൊഴുക്കിയിരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.
നിർമാണം നടന്നുകൊണ്ടിരിക്കുന്ന റോഡിൽ അർധരാത്രിയിൽ ടാങ്കറിൽ മാലിന്യം കൊണ്ടുവന്നു തള്ളിയതായാണ് സൂചന. പരിസരത്തെ നിരീക്ഷണ കാമറകൾ പരിശോധിച്ച് മാലിന്യം തള്ളിയവരെയും വാഹനവും പിടികൂടാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടാകണമെന്ന് കോൺഗ്രസ് കൊട്ടിയം വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ഉമയനല്ലൂർ റാഫി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.