കൊട്ടിയം: ബസ് യാത്രക്കാരനെ കവർച്ച നടത്തിയ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. വട്ടപ്പാറ വട്ടക്കരിക്കകം മുട്ടുകോണത്തുവീട്ടിൽ എ. അശോക് കുമാർ (50), മുട്ടപ്പലം അയിരൂർ ചാവടിമുക്ക് പ്ലാവിളവീട്ടിൽ എസ്. ദേവൻ (23- മുത്തു) എന്നിവരാണ് കൊട്ടിയം പൊലീസിന്‍റെ പിടിയിലായത്.
ബുധനാഴ്ച രാവിലെ 9.30ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോകുന്നതിനായി തട്ടാമലയിൽനിന്ന് സ്വകാര്യ ബസിൽ കയറിയ യൂനുസ്കുഞ്ഞും ഭാര്യയും കൊട്ടിയം ജങ്ഷനിൽ ഇറങ്ങുമ്പോഴാണ് സംഭവം.
പ്രതികളിൽ ഒരാൾ യൂനുസ്കുഞ്ഞിനെ തടഞ്ഞ് നിർത്തുകയും കൂടെയുണ്ടായിരുന്ന രണ്ടാമൻ ബലമായി പോക്കറ്റിൽ ഉണ്ടായിരുന്ന 1000 രൂപ കവർന്നെടുക്കുകയുമായിരുന്നു. ഇത് കണ്ട യൂനുസ്കുഞ്ഞിന്‍റെ ഭാര്യ ബഹളം വെച്ചതിനെ തുടർന്ന് ബസിലുള്ളവർ പ്രതികളെ തടഞ്ഞുനിർത്തി കൊട്ടിയം സ്റ്റേഷനിൽ വിവരം അറിയിച്ചു.
ഇരുവരും കൊലപാതകം, നരഹത്യാശ്രമം, മോഷണം മുതലായ വിവിധ കുറ്റകൃത്യങ്ങളിൽ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ പ്രതിയാണ്. കൊട്ടിയം ഇൻസ്പെക്ടർ എം.സി. ജിംസ്റ്റലിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷിഹാസ്, റെനോക്സ് സി.പി.ഒമാരായ സന്തോഷ്ലാൽ, പ്രശാന്ത് എന്നിവരാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.