ഉത്സവ ഘോഷയാത്രക്കിടെ സംഘർഷമുണ്ടാക്കിയ രണ്ടുപേർ പിടിയിൽ

കൊട്ടിയം: മുഖത്തല ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്ര കടന്നുവരുന്നതിനിടെ സംഘർഷമുണ്ടാക്കിയ സംഘത്തിലെ രണ്ടുപേരെ കൊട്ടിയം പൊലീസ് പിടികൂടി.

തൃക്കോവിൽവട്ടം തട്ടാർകോണം കൽക്കുളം ക്ഷേത്രത്തിന് സമീപം ചന്ദ്ര ഭവനം വീട്ടിൽ സുബിൻ (33), പോരുവഴി മലനട ഇടയ്ക്കാട് മുണ്ടുകുളഞ്ഞിയിൽ അനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്. പനയ്ക്കാലത്തുനിന്ന് എഴുന്നള്ളിച്ച് കൊണ്ടുവന്ന കെട്ടുകാളയെ മുരാരി ജങ്ഷനടുത്തുവെച്ച് ഇവരുടെ നേതൃത്വത്തിൽ സംഘം ചേർന്ന് തടഞ്ഞ് അക്രമിച്ചതായാണ് പരാതി.

അറസ്റ്റിലായവരെ കോടതി റിമാൻഡ് ചെയ്തു. കൊട്ടിയം എസ്.ഐ സുജിത് ജി. നായർ, ഷിഹാസ്, ശ്യാമകുമാരി, റിനോക്സ്, എ.എസ്.ഐമാരായ ഫിറോസ് ഖാൻ, സുനിൽകുമാർ, സി.പി.ഒ.ഒർവൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - Two persons Arrested on clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.