കൊട്ടിയം: ആർ. ശങ്കറിനുശേഷം സമുദായത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന നടപടികളൊന്നും പിന്നീട് ഒരു സർക്കാറും ചെയ്തിട്ടില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളജിൽ സ്ഥാപിച്ച ആർ. ശങ്കറിന്റെയും ശ്രീനാരായണ ഗുരുവിന്റെയും പ്രതിമകൾ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറി മാറി വന്ന ഒരു സർക്കാറിൽനിന്നും സമുദായത്തിന് വിദ്യാഭ്യാസനീതിയും സാമ്പത്തികനീതിയും ലഭിച്ചിട്ടില്ല. ഇന്ന് വോട്ട് ബാങ്ക് രാഷ്ട്രീയമാണുള്ളത്. ആദർശ രാഷ്ട്രീയം മരിച്ചുപോയി. ഇന്ന് മതശക്തികൾ രാഷ്ട്രീയശക്തികളെ കീഴടക്കിയതായും അദ്ദേഹം പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂനിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അധ്യക്ഷത വഹിച്ചു.
എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ, കൊല്ലം യൂനിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, കോളജ് പ്രിൻസിപ്പൽ വി. സന്ദീപ്, ടി. സജി, അജീഷ് സതീശൻ, അനസ് അബ്ദുൽ ഗഫൂർ, ബി. ജസ്റ്റിൻ, വി. ജ്യോതി, സാബു ജി. ഗോപിനാഥൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.