വെള്ളം കെട്ടിക്കിടക്കാറുള്ള തണ്ണീർതടങ്ങൾ മണ്ണിട്ട് നികത്തിയ നിലയിൽ

തണ്ണീർത്തടങ്ങളും ഏലാ ഭൂമിയും വൻതോതിൽ നികത്തുന്നു

കൊട്ടിയം: പോളച്ചിറ ഏലായുടെയും ഇത്തിക്കരയാറി‍െൻറയും തീരത്തുള്ള തണ്ണീർത്തടങ്ങളും ഏലാഭൂമിയും വൻതോതിൽ നികത്തുന്നു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പൊളിച്ചുമാറ്റുന്ന കെട്ടിട അവശിഷ്ടങ്ങൾ ഉപയോഗിച്ചാണ് നിലങ്ങളും തണ്ണീർത്തടങ്ങളും നികത്തുന്നത്. മൈനിങ് ആൻഡ് ജിയോളജി വകുപ്പി‍െൻറ മൗനാനുവാദത്തോടെയാണിത്.

കര മണ്ണുമായി ടിപ്പറുകൾ തലങ്ങും വിലങ്ങും ഓടിയിട്ടും പൊലീസും അധികൃതരും അത് കണ്ടമട്ട് കാണിക്കുന്നില്ല. ദേശീയപാത വികസനത്തി‍െൻറ മറവിൽ ദേശീയപാതയോരത്തുള്ള ചതുപ്പ് പ്രദേശങ്ങളും നികത്തുന്നുണ്ട്. പാതയോരത്ത് പൊളിക്കുന്ന കെട്ടിടത്തി‍െൻറ അവശിഷ്ടങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്. ചിറക്കര പഞ്ചായത്തിലെ പോളച്ചിറ ഏലായുടെ സമീപപ്രദേശങ്ങൾ നികത്തിത്തുടങ്ങിയിട്ടുണ്ട്. ഉളിയനാട് തേബ്ര ഏല, കൂഴിപ്പിൽ ഏല, നെടുങ്ങോലം മാലാ കായൽ തുടങ്ങിയ സ്ഥലങ്ങളില്‍ ഏക്കർ കണക്കിന് തണ്ണീർത്തടമാണ് കൈവശപ്പെടുത്തിയിരിക്കുന്നത്.

ഇത്തിക്കരയാറി‍െൻറ തീരത്ത് ചാത്തന്നൂർ പഞ്ചായത്തിൽ വരുന്ന പ്രദേശത്തുള്ള തണ്ണീർത്തടങ്ങളും വയലും പ്ലോട്ടുകളാക്കി മണ്ണിട്ട് നികത്തി വിൽപനയും നടത്തുന്നുണ്ട്. ഇത്തികരയാറി‍െൻറ തീരത്ത് വയൽ പുരയിടം മണ്ണിട്ട് നികത്തിയതോടെ ശക്തമായ മഴയിൽ ജലമൊഴുക്ക് തടസ്സപ്പെട്ടു.

Tags:    
News Summary - Wetlands fill up in large numbers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.