കുളത്തൂപ്പുഴ: ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി മലയോര ഹൈവേയിലേക്കെത്തുന്ന കുളത്തൂപ്പുഴ - സാംനഗര്‍ സമാന്തര പാത വീതി കൂട്ടി വികസിപ്പിക്കുന്നതിനായി 8.90 കോടി രൂപ സംസ്ഥാന സർക്കാർ വകയിരുത്തി.
കുളത്തൂപ്പുഴ ഗണപതിയമ്പലം ജങ്ഷനില്‍നിന്ന് സാംനഗര്‍ വഴി പച്ചയില്കടയിലെത്തി അഞ്ചല്‍ പാതയിലേക്ക് പ്രവേശിക്കുന്ന സമാന്തര പാതവികസനം സാധ്യമാകുന്നതോടെ പ്രദേശത്തുകാരുടെ യാത്രാദുരിതത്തിന് അറുതിയാകും.
ഒപ്പം മലയോര ഹൈവേയിലൂടെ കുളത്തൂപ്പുഴ ജങ്ഷനിലെ തിരക്കില്‍പെടാതെ അഞ്ചല്‍ പാതയില്‍ വേഗത്തില്‍ പ്രവേശിക്കാമെന്ന നേട്ടവും ഇതോടെ കൈവരിക്കാം. അതേസമയം പൊതുമരാമത്തിന്റെ അധീനതയിലുള്ള പാത വികസനത്തിനായി കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരവധി ലക്ഷങ്ങളാണ് പാഴാക്കിയത്.
പാതയുടെ ഇരുവശവും കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്താനുള്ള ജോലികള്‍ നടന്നുവരുന്നതിനിടയിലാണ് പാത വികസനത്തിനായി വീണ്ടും സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പലവട്ടം പണം മുടക്കിയിട്ടും പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാത്ത പാത ശരിയായ മേല്‍നോട്ടത്തില്‍ പൂര്‍ത്തിയാക്കി വികസനം സാധ്യമാക്കണമെന്നതാണ് നാട്ടുകാരുടെ നിലവിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.