കുളത്തൂപ്പുഴ: വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൈമാറിയ രഹസ്യ വിവരത്തെതുടര്‍ന്ന് കുളത്തൂപ്പുഴ പൊലീസ് നടത്തിയ തെരച്ചിലില്‍ ആദിവാസി കോളനിയില്‍നിന്ന് നാടന്‍തോക്ക് കണ്ടെത്തി. ശെന്തുരുണി വന്യജീവി സങ്കേതത്തോട് ചേര്‍ന്ന കുളത്തൂപ്പുഴ പെരുവഴിക്കാല ആദിവാസി കോളനി പ്രവീണ വിലാസത്തില്‍ വേണുവിെൻറ വീട്ടില്‍നിന്നാണ് വേട്ടക്ക് ഉപയോഗിക്കുന്നതരത്തിലുള്ള തോക്ക് ചൊവ്വാഴ്ച ഉച്ചയോടെ പൊലീസ് കണ്ടെടുത്തത്.
കഴിഞ്ഞദിവസം കല്ലുവരമ്പ് സെക്ഷന്‍ ഫോറസ്റ്റര്‍ക്ക് ലഭിച്ച രഹസ്യവിവരം പൊലീസിന് കൈമാറുകയായിരുന്നു. എന്നാല്‍, സന്നാഹങ്ങളുമായി ഉദ്യോഗസ്ഥ സംഘം എത്തുന്നതിന് മുമ്പുതന്നെ വീട്ടുടമ കടന്നു.
പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും വിവിധ സംഘങ്ങളായി തിരിഞ്ഞ് സമീപത്തെ ആദിവാസി കോളനികളിലടക്കം അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കുളത്തൂപ്പുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജുകുമാറിെൻറ നേതൃത്വത്തില്‍ എസ്.ഐ സുധീഷ് കുമാര്‍, ബിനു വർഗീസ്, മനോഹരന് പിള്ള, രമേശ് തുടങ്ങിയവരുടെ സംഘമാണ് തെരച്ചില്‍ നടത്തിയത്. വേണുവിനെതിരെ കേസെടുത്ത കുളത്തൂപ്പുഴ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.