കുളത്തൂപ്പുഴ: സമൂഹമാധ്യമംവഴി സൗഹൃദം സ്ഥാപിച്ച് ശേഖരിച്ച പതിമൂന്നുകാരിയുടെ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. ചെങ്ങന്നൂര്‍ വെണ്ണിക്കര കണുകുഴി നിഥിന് ഭവനില്‍ വിപിന്‍ (21) ആണ് കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായത്.
ചെങ്ങന്നൂരില്‍ ചെരുപ്പ് വ്യാപാര ശാലയിലെ ജോലിക്കാരനായ വിപിന്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് പതിമൂന്നുകാരിയെ പരിചയപ്പെട്ടത്. വിഡിയോ കാളിലൂടെ സൗഹൃദം തുടര്‍ന്ന് ശേഖരിച്ച ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി തുക ആവശ്യപ്പെട്ടതോടെ മാനസികസമ്മർദത്തിലായ പെണ്‍കുട്ടി അധ്യാപികയോട് വിവരങ്ങള്‍ പങ്കുവെച്ചു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പോക്സോ നിയമപ്രകാരം കേസെടുത്ത കുളത്തൂപ്പുഴ പൊലീസ് ചെങ്ങന്നൂരില്‍ നിന്നുമാണ് വിപിനെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.