കുളത്തൂപ്പുഴ: രാജ്യത്തെ മികച്ച പൊതുവിതരണ സംവിധാനം കേരളത്തിലേതെന്ന് മന്ത്രി ജി.ആര്. അനില്‍. കുളത്തൂപുഴ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടുതല്‍ സൗകര്യങ്ങളോടെ റേഷന്‍ കടകളെ കേരള സ്റ്റോറുകളാക്കി മാറ്റി അവയുടെ പ്രവര്‍ത്തനം വിപുലീകരിക്കും.
അതിദരിദ്രരുടെയും വിശപ്പ് അകറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വീഴ്ച സംഭവിക്കരുതെന്നാണ് സര്‍ക്കാര്‍ നയമെന്നും അദ്ദേഹം പറഞ്ഞു. പി.എസ്. സുപാല്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആദ്യ വിൽപന എന്‍.കെ. പ്രേമചന്ദ്രന് എം.പി നിര്‍വഹിച്ചു.
സപ്ലൈകോ എം.ഡി ശ്രീറാം വെങ്കിട്ടരാമന്, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അനില്‍ കുമാര്‍, ജില്ല പഞ്ചായത്ത് അംഗം കെ. അനില്‍ കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഉമ്മന്‍, സപ്ലൈകോ റീജനല്‍ മാനേജര്‍ ജി.എസ്. ജലജ റാണി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.