കുളത്തൂപ്പുഴ: കോവിഡിനെതുടര്‍ന്ന് ദുരിതത്തിലായ കര്‍ഷകര്‍ക്ക് താങ്ങായി കുടുംബശ്രീയും സന്നദ്ധപ്രവര്‍ത്തകരും. ഗ്രാമത്തിലെ നിരവധി പേര്‍ കോവിഡ് രോഗത്തിെൻറ പിടിയില്‍ അമര്‍ന്നതോടെ കെണ്ടയ്ൻമെൻറ് സോണായി മാറിയ പ്രദേശത്തെ കൃഷിയിടത്തില്‍ കൃഷി നടത്തിയ കര്‍ഷകരുടെ വിളകള്‍ സന്നദ്ധ സംഘടനാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിളവെടുത്ത് കുടുംബശ്രീ യൂനിറ്റുകളുടെ സഹായത്തോടെ വില്‍പന നടത്തി തുക നല്‍കി.
ലോക്ഡൗണും ഗ്രാമം ഒന്നാകെ അടക്കുകയും ചെയ്തതോടെ കാര്‍ഷികവിളകള്‍ പൊതുമാര്‍ക്കറ്റിലേക്ക് എത്തിക്കാനോ വില്‍പന നടത്താനോ കഴിയാത്ത സാഹചര്യം സംജാതമാവുകയുമായിരുന്നു.
വിളവെടുക്കാതിരുന്നാല്‍ കര്‍ഷകര്‍ നഷ്ടത്തിലേക്ക് എത്തുമെന്നത് മനസ്സിലാക്കിയ സന്നദ്ധപ്രവര്‍ത്തകർ ഗ്രാമപഞ്ചായത്തംഗം അജിത, കുടുംബശ്രീ എ.ഡി.എസ് സെക്രട്ടറി വിമലയുടെയും നേതൃത്വത്തില്‍ കോളനിയിലെത്തി വിളവെടുത്ത് വില്‍പന നടത്തി തുക കര്‍ഷകര്‍ക്ക് കൈമാറി. ഷംനാദ്, സനല്‍കുമാര്‍, സജിത്ത്, വിഷ്ണു തുടങ്ങിയവര്‍ വില്‍പനക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.