കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ഗവ.യു.പി സ്കൂളിന് സമീപത്തായി അപകടഭീഷണിയുയർത്തി നിന്ന മരങ്ങൾ മുറിച്ചുനീക്കി. പാതയോരത്തും വിദ്യാലയങ്ങള്‍ക്കു സമീപത്തും അപകടാവസ്ഥയിലുള്ള മരങ്ങള്‍ നീക്കം ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും സ്കൂളിന് സമീപം വേരുകള്‍ മുഴുവന്‍ പുറത്തായി ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റാത്തത് ഏറെ പ്രതിഷേധമുയര്‍ത്തിയിരുന്നു.
വിദ്യാര്‍ഥികള്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണി ഉയര്‍ത്തുന്ന മരങ്ങളുടെ അപകടാവസ്ഥ സംബന്ധിച്ച് ദിവസങ്ങള്‍ക്കു മുമ്പ് ‘മാധ്യമം’ വാര്‍ത്ത നൽകിയിരുന്നു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധ സമരവും നടത്തി. പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ കഴിഞ്ഞ ദിവസം വനം വകുപ്പു നേതൃത്വത്തില്‍ മരങ്ങള്‍ മുറിച്ചു നീക്കുന്നതിനു നടപടി ആരംഭിക്കുകയായിരുന്നു.
സ്കൂള്‍ മതിലിനോട് ചേര്‍ന്ന് വനം വകുപ്പു ഭൂമിയിലാണ് മരങ്ങളുണ്ടായിരുന്നത്. കുളത്തൂപ്പുഴ വനം റേഞ്ച് ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം അപകടകരമായ നിലയിലുള്ള മരങ്ങള്‍ മുഴുവന്‍ ശനിയാഴ്ച രാവിലെ മുതല്‍ തൊഴിലാളികള്‍ മുറിച്ചുനീക്കി. വനം മ്യൂസിയത്തിന്റെ ഇക്കോ ഷോപ്പിനു മുന്നിലായുള്ള സ്ഥലത്തു നിന്നിരുന്ന മരങ്ങള്‍ വനം മ്യൂസിയം മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായാണ് മുറിച്ചുനീക്കിയതെന്നും പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.