കുളത്തൂപ്പുഴ: സംസ്ഥാന വനം വകുപ്പിന്റെ നേതൃത്വത്തില്‍ കുളത്തൂപ്പുഴയില്‍ സ്ഥാപിക്കുന്ന വനം മ്യൂസിയത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തിൽ. ഉദ്ഘാടനത്തിനു മുന്നോടിയായി സംഘാടക സമിതി ആലോചനാ യോഗം ചേർന്നു. മ്യൂസിയത്തിന്റെ ഉദ്ഘാടനവും വനമഹോത്സവത്തിന്റെ സംസ്ഥാനതല സമാപനവും ജൂലൈ ഏഴിന് മന്ത്രി എ.കെ. ശശീന്ദ്രന് നിര്‍വഹിക്കും.
മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, ജെ. ചിഞ്ചുറാണി എന്നിവർ പങ്കെടുക്കുമെന്ന് പി.എസ്. സുപാല്‍ എം.എല്‍.എ അറിയിച്ചു. 2018ല്‍ 11 കോടി രൂപ ചെലവില്‍ നിര്‍മാണം ആരംഭിച്ച പദ്ധതിയുടെ ഭാഗമായി അഞ്ച് മ്യൂസിയങ്ങള്‍, ആദിവാസി കുടിലുകള്‍, കഫറ്റേറിയ, നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള സംവിധാനം, ഓഗ്മെന്റല്‍ റിയാലിറ്റി സംവിധാനം തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഗവേഷകര്‍ക്കും സഞ്ചാരികള്‍ക്കും കാടിനെ കൂടുതൽ അറിയുന്നതിനും അവയുടെ പ്രത്യേകതകള്‍ മനസ്സിലാക്കുന്നതിനും സംസ്ഥാനത്തെ വനം വകുപ്പിന്റെ മറ്റു മ്യൂസിയങ്ങളുമായി ബന്ധപ്പെടുന്നതിനുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ആലോചന യോഗത്തില്‍ വനം വകുപ്പ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കമല്‍ഹാര്‍, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അനില്‍കുമാര്‍, ജില്ലപഞ്ചായത്തംഗം കെ. അനില്‍കുമാര്‍, ഡി.എഫ്.ഒ പ്രദീപ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.