കുളത്തൂപ്പുഴ: ജനവാസമേഖലയിലെ കുളത്തില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് വനപാലകര്‍ പിടികൂടി വിട്ടയച്ച കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മക്ക് ഗുരുതര പരിക്ക്. കുളത്തൂപ്പുഴ സാംനഗര്‍ സാജിതാ മന്‍സിലില്‍ ഷക്കീലബീവി (48)ക്കാണ് പരിക്കേറ്റത്.
കഴിഞ്ഞദിവസം രാത്രി സാംനഗറിലുള്ള സ്വകാര്യ വ്യക്തിയുടെ മീന്‍കുളത്തില്‍ അകപ്പെട്ട കാട്ടുപന്നിയെ രാവിലെ എട്ടോടെ അഞ്ചൽ റേഞ്ച് വനപാലകരെത്തി കുടുക്കിട്ട് പിടിച്ച് കുളത്തില്‍ നിന്ന് പുറത്തെത്തിച്ചു.
കയറിലെ കുടുക്ക് പൊട്ടിച്ച് സ്വതന്ത്രമാക്കിയ കാട്ടുപന്നി ജനവാസമേഖലയിലൂടെ പരക്കെ ഓടി നടക്കുന്നതിനിടെ ഏതാനും മീറ്റര്‍ അകലെ വീട്ടുമുറ്റത്ത് കോഴികള്‍ക്ക് തീറ്റ നല്കിക്കൊണ്ടിരുന്ന ഷക്കീല ബീവിയെ കുത്തിമറിക്കുകയായിരുന്നു.
കാലിന് സാരമായി പരിക്കേറ്റ ഷക്കീല ബീവിയെ ഉടന്‍ തന്നെ നാട്ടുകാര്‍ കുളത്തൂപ്പുഴ കുടുംബക്ഷേമ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്കി. പരിക്ക് ഗുരുതരമായതിനാല്‍ ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.