കുളത്തൂപ്പുഴ: വനത്തോട് ചേര്‍ന്ന ജനവാസ മേഖലയിലെത്തിയ പുലി വളര്‍ത്തുനായെ ഭക്ഷിച്ചത് നാട്ടുകാരെ ഭീതിയിലാക്കി. കഴിഞ്ഞദിവസം രാത്രി കുളത്തൂപ്പുഴ വില്ലുമല ആദിവാസി കോളനിയില്‍ മാവുവിള പുത്തന്‍വീട്ടില്‍ ദേവകിയുടെ വളര്‍ത്തുനായെയാണ് പുലി ഭക്ഷണമാക്കിയത്.
ഒറ്റക്കായിരുന്നതിനാല്‍ തൊട്ടടുത്ത മകളുടെ വീട്ടില്‍ അന്തിയുറങ്ങിയ ദേവകി പുലർച്ച വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് വീടിനുമുന്നില്‍ ചങ്ങലയില്‍ കെട്ടിയിരുന്ന നായയുടെ തലയും അവശിഷ്ടങ്ങളും കണ്ടത്. ഉടന്‍ കല്ലുവരമ്പ് സെക്ഷന്‍ വനപാലകരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥരെത്തി നടത്തിയ തിരച്ചിലില്‍ പുലിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ഉപജീവനത്തിനായി ആടുമാടുകളെയും കൃഷിയിടങ്ങളില്‍ രാത്രി കാവലിനായി നായ്ക്കളെയും വളര്‍ത്തുന്ന പ്രദേശത്ത് പുലിയിറങ്ങിയെന്ന വിവരം പടര്‍ന്നതോടെ നാട്ടുകാര്‍ ഭീതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.