കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ മൃഗാശുപത്രിയില്‍ ഡോക്ടറുടെ സേവനമില്ലാതായിട്ട് നാളുകളേറെ. ചികിത്സ ലഭിക്കാതെ വളര്‍ത്തുമൃഗങ്ങള്‍ ചാവുന്നു. കഴിഞ്ഞദിവസം കടമാൻകോട് ശാലിനി മന്ദിരത്തിൽ ശ്യാം കുമാറിെൻറ ഗർഭിണി പശുവിന് യഥാസമയം ചികിത്സ ലഭിക്കാതെ കിടാവ് ചത്തതാണ് അവസാനത്തെ സംഭവം.
പ്രദേശവാസികളിൽ ചിലർ ഇടപെട്ട് കടയ്ക്കലിൽ നിന്ന് മൃഗഡോക്ടറെ എത്തിച്ച് കുട്ടിയെ പുറത്തെടുത്തെങ്കിലും കിടാവ് ചത്തതായി ഡോക്ടർ പറഞ്ഞു. കല്ലുവെട്ടാംകുഴി, വില്ലുമല, ഡാലി, പൂമ്പാറ തുടങ്ങിയ പ്രദേശങ്ങളിൽ കർഷകരുടെ വളർത്തുമൃഗങ്ങൾ ആറുമാസത്തിനുള്ളിൽ ശരിയായ ചികിത്സ കിട്ടാതെ ചത്തതായി നാട്ടുകാർ വ്യക്തമാക്കുന്നു. മൃഗഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല.
നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പ് കുളത്തൂപ്പുഴ മൃഗാശുപത്രിയെ പോളിക്ലിനിക്കായി ഉയര്‍ത്തിയെന്നുള്ള സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടായി. ഇരുപത്തിനാലുമണിക്കൂറും രണ്ട് ഡോക്ടറുടെ സേവനം ലഭ്യമാക്കുമെന്ന അധികൃതരുടെ ഉറപ്പുകൾക്ക് മുന്നിലാണ് ക്ഷീര കര്‍ഷകരുടെ ഈ നിസ്സഹായാവസ്ഥ. ഗ്രാമപഞ്ചായത്തിെൻറ ഇടപെടലുകളില്ലാത്തതും കർഷകരുടെ ദുരിതം വർധിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.